ട്രിവാൻഡ്രം പോർട്ട് വിഴിഞ്ഞം വീണ്ടും റെക്കോർഡ് ഇട്ടു, ഓഗസ്റ്റ് മാസം കൈകാര്യം ചെയ്തത് 1,18,943 TEU കണ്ടെയ്നറുകൾ
- Great Kerala

- Sep 17
- 1 min read
Updated: Oct 3

തിരുവനന്തപുരം : ഓരോ മാസം കഴിയുംതോറും റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് നമ്മുടെ അഭിമാനമായ ട്രിവാൻഡ്രം വിഴിഞ്ഞം തുറമുഖം. ഓഗസ്റ്റ് മാസം 1,18,943 TEU കണ്ടെയ്നറുകൾ ആണ് പോർട്ട് കൈകാര്യം ചെയ്തത്. ഇത് വെറും ഒരു വയസു മാത്രം പ്രായമുള്ള പോർട്ടിന്റെ റെക്കോർഡ് ആണ്. വാണിജ്യ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചത് 2024 ഡിസംബറിൽ ആണ്. 2025 ഡിസംബർ ആവുമ്പോൾ 1.5m TEU ക്കു മുകളിൽ കണ്ടെയ്നറുകൾ പോർട്ട് കൈകാര്യം ചെയ്യുമെന്ന് ഉറപ്പായി.
2025 ഡിസംബർ ആവുമ്പോൾ 1.5m TEU ക്കു മുകളിൽ കണ്ടെയ്നറുകൾ പോർട്ട് കൈകാര്യം ചെയ്യുമെന്ന് ഉറപ്പായി.
അതെ സമയം റോഡ് വഴിയുള്ളു കണ്ടെയ്നർ നീക്കം ടെസ്റ്റ് റൺ അടിസ്ഥാനത്തിൽ ഒക്ടോബറിൽ ആരംഭിച്ചേക്കും. നവംബർ - ഡിസംബർ ആകുമ്പോൾ ഇത് പൂർണ തോതിൽ ആരംഭിക്കാണ് നീക്കം. NH66 മായി ബന്ധിപ്പിക്കുന്ന പോർട്ട് ഹൈവെയുടെ അവസാന ഭാഗ നിർമാണം പൂർത്തിയാകാറായി.
ഗേറ്റ് വേ കാർഗോ തുടങ്ങുമ്പോൾ നഗരത്തിന്റെ നിലവിലെ ഇൻഫ്രാസ്ട്രച്ചറിന് തിരക്ക് കൈകാര്യം ചെയ്യാൻ പറ്റുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇത്രയും വലിയ തുറമുഖം വന്നിട്ടും അതിനു വേണ്ട അടിസ്ഥാന സൗകര്യം ഇത്രയും വർഷം ആയിട്ടും ഒരുക്കാൻ സർക്കാർ പരാജയപ്പെട്ടു.
തമിഴ്നാട്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നൊക്കെ ഒരുപാടു കമ്പനികൾ എക്സ്പോർട്ട് - ഇമ്പോർട് കാര്യങ്ങൾക്ക് പോർട്ടിനെ ബന്ധപ്പെട്ടിട്ടുണ്ട്.
നിലവിൽ പല കമ്പനികളും ലോജിസ്റ്റിക്സ് പാർക്, വെയറ്ഹൗസ്, മറ്റു അനുബന്ധ വ്യവസായങ്ങൾക്കു സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയയിലാണ്. ഒരു വലിയ വ്യവസായ മുന്നേറ്റം തലസ്ഥാനത്ത് ഉടൻ കാണാം.







Comments