വർഷങ്ങളായി ഉള്ള ആവശ്യം, ഈ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്സ്
- Great Kerala

- Oct 3
- 1 min read
Trivandrum: ദിവസംതോറും വളരുകയാണ് നമ്മുടെ ട്രിവാൻഡ്രം എയർപോർട്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ യാത്രക്കാർ ഉണ്ടായ മാസം ആണ് കടന്നു പോയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ അഹമ്മദാബാദിനും കൊൽക്കത്തക്കും മുകളിലായി ഇന്ന് രാജ്യത്ത് ഏട്ടമതാണ് ട്രിവാൻഡ്രം.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ അഹമ്മദാബാദിനും കൊൽക്കത്തക്കും മുകളിലായി ഇന്ന് രാജ്യത്ത് ഏട്ടമതാണ് ട്രിവാൻഡ്രം.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി പല സർവീസും കുറഞ്ഞിട്ടുണ്ട്. കമ്പനികളുടെ വിമാനങ്ങളുടെ എണ്ണത്തിലെ കുറവും പുതിയ വിമാനത്തവളങ്ങൾ ഉണ്ടാവുന്നതും ഒക്കെ അതിനു കാരണമാണ്.

ആ അവസരത്തിലാണ് വർഷങ്ങളായി ആവശ്യം ഉണ്ടാവുന്ന രണ്ടു പുതിയ റൂട്ടിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസ് തുടങ്ങുന്നത്. തൃച്ചി, മംഗളുരു എന്നിവ ആണത്. തൃച്ചിയിലേക്ക് ആഴ്ചയിൽ 6 ദിവസം, മംഗളുരു ആഴ്ചയിൽ 3 ദിവസം എന്നിങ്ങനെ ആണ് സർവീസ്. ഈ പുതിയ വിന്റർ ഷെഡ്യുളിൽ സർവീസ് തുടങ്ങും.






Comments