വീണ്ടും റെക്കോർഡ് ! കുതിപ്പിലേക്ക് വിഴിഞ്ഞം 😍
- Great Kerala

- Sep 23
- 1 min read
Updated: Oct 3

തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ ബെർത്ത് ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. 500-മത്തെ കപ്പൽ ആയി ഇന്ന് പുലർച്ചെ എത്തിയ എം എസ് സി വെറോണ ആണ് ഈ റെക്കോർഡ് കൂടി ഇന്ത്യയുടെ വണ്ടർ പോർട്ട് എന്ന് പേരെടുത്ത വിഴിഞ്ഞത്തിനു സമ്മാനിച്ചത്.
17.1 മീറ്റർ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ഉള്ള കപ്പൽ ഇന്ന് രാവിലെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെർത്ത്
ചെയ്തത്. 17 മീറ്റർ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോർഡ്.
ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ് (ULCVs) ആണ് — ഇന്ത്യയിലെ ഏതെങ്കിലും തുറമുഖം ഇത്രയും വമ്പൻ കപ്പലുകൾ കൈകാര്യം ചെയ്തിട്ടുള്ളത് ഇതാദ്യമായാണ്. 2024 ഡിസംബറിൽ ആരംഭിച്ച വാണിജ്യ പ്രവർത്തനങ്ങൾക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ
കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു. ഇന്ത്യയുടെ കടൽഗതാഗത അടിസ്ഥാനസൗകര്യങ്ങളിൽ വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നേട്ടമാണിത്.
18–20 മീറ്റർ സ്വാഭാവിക ആഴവും, കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാൻഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ അതിവേഗം ഉയർന്നുവരികയാണ്.






Comments