അവസാന നിമിഷം അട്ടിമറി ! സ്പോൺസറുടെ താല്പര്ത്തിന് വിരുദ്ധമായി മെസ്സി വരുമ്പോ അർജെന്റിന ടീം കളിക്കുക കൊച്ചിയിലെന്ന് സർക്കാർ. പ്രധാന സ്പോൺസറിനു താല്പര്യം തിരുവനന്തപുരം !
- Great Kerala

- Sep 19
- 1 min read
Updated: Oct 3

Kochi : അവസാന നിമിഷം അട്ടിമറി ! സ്പോൺസറുടെ താല്പര്ത്തിന് വിരുദ്ധമായി മെസ്സി വരുമ്പോ അർജെന്റിന ടീം കളിക്കുക കൊച്ചിയിലെന്ന് സർക്കാർ.
പ്രധാന സ്പോൺസറിനു താല്പര്യം തിരുവനന്തപുരം !
അർജന്റീന ടീം തിരുവനന്തപുരത്ത് മത്സരം കളിക്കുന്നത് ഇതിനകം തന്നെ തീരുമാനിച്ചതായിരുന്നു. അവസാന നിമിഷം, കനത്ത ലോബി കാരണം, പ്രധാന സ്പോൺസർമാരുടെ താൽപ്പര്യമില്ലാതെ സർക്കാർ മത്സരം കൊച്ചിയിലേക്ക് മാറ്റുകയാണ്. കലൂർ സ്റ്റേഡിയം ഇതിനകം നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. തിരുവനന്തപുരത്ത് സർക്കാരിനെതിരെ ധാരാളം അനിഷ്ടങ്ങൾ രൂപപ്പെടുകയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ കഴിയാത്ത സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നിറഞ്ഞിരിക്കുന്നു!
അർജന്‍റീനയ്ക്കും, മെസിക്കും കളിക്കാൻ വേദിയാകേണ്ട കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മത്സരത്തിന് പര്യാപ്തമോ? നിരവധി സുരക്ഷാ പ്രശ്നങ്ങളും വീഴ്ചകളും ഇതിനകം ചൂണ്ടിക്കാട്ടിയ സ്റ്റേഡിയത്തിൽ അറ്റകുറ്റപണി ഏറെ അനിവാര്യമാണ്.
പരിമിതികൾ ഏറെയുണ്ട് സ്‌റ്റേഡിയത്തിന്. സുരക്ഷാമാനദണ്ഡങ്ങളിൽ തുടങ്ങുന്നു അത്. ISL മാച്ചിൽ കാണികൾ ആർപ്പുവിളിക്കുമ്പോൾ സ്റ്റേഡിയം കുലുങ്ങാറുണ്ട്. കോൺക്രീറ്റ് പാളികൾ അടർന്നു വീഴാറുണ്ട്. സ്റ്റേഡിയം നിറയെ വലുതും ചെറുതുമായ വിള്ളൽ. ഭിത്തിയിൽ കിളിർത്തുനിൽക്കുന്ന ആലുകൾ. ചെറുതല്ലാത്ത പരിഹരിക്കപ്പെടേണ്ട കാര്യങ്ങൾ ഇങ്ങനെ അനവധി.
സ്റ്റേഡിയത്തിൻ്റെ ബലക്ഷയം ഇതിനകം ബോധ്യപ്പെട്ടതാണ്. അതുകൊണ്ടാണ് കപ്പാസിറ്റി 35,000 മാക്കി നിജപ്പെടുത്തിയത്. ടോപ്പ് ഗ്യാലറിയിൽ ആളെ കയറ്റാതിരിക്കുന്നത്. ഇത് കൂടാതെ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കഫേകളും, ഹോട്ടലുകളും ഫിഫ മാനദണ്ഡങ്ങൾക്ക് എതിരുമാണ്. അതുകൊണ്ടാണ് സ്റ്റേഡിയം കണ്ട ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വിൻസർ ജോൺ എനിക്ക് പേടിയാകുന്നു എന്ന് 2024 പറഞ്ഞ് മടങ്ങിയത്. ലോക ചാമ്പ്യൻമാരാണ് കൊച്ചിയിലെത്തുന്നത്. അവർക്ക് ഒത്ത എതിരാളികളും. അതുകൊണ്ട് മാനദണ്ഡങ്ങൾ സുരക്ഷാ എന്നിവയിൽ ഒരു ഇളവും പ്രതിക്ഷിക്കേണ്ട.

തിരുവനന്തപുരത്ത് ഒരു ലോകോത്തര സ്റ്റേഡിയം പോലുള്ള സ്പോർട്സ് ഹബ് ഉള്ളപ്പോൾ, അവസാന നിമിഷം വേദി മാറ്റേണ്ടതിന്റെ ആവശ്യകത എന്താണ്? കലൂരിനേക്കാൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സ്പോർട്സ് ഹബ്ബിന് കഴിയും. നേരിട്ടുള്ള എൻഎച്ച് കണക്റ്റിവിറ്റി, ലോകോത്തര സ്റ്റാർ ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, സുരക്ഷ എന്നിവയെല്ലാം തിരുവനന്തപുരത്ത് ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ പ്രശ്നങ്ങൾ കാരണം മത്സരം നഷ്ടമായാൽ എന്തുചെയ്യും! അത് കേരളത്തിന് ഒരു നഷ്ടമായിരിക്കും!





Comments